കറന്‍റ് അക്കൗണ്ട്

  • ഹോം
  • നിക്ഷേപ പദ്ധതികള്‍

കറന്‍റ് അക്കൗണ്ട്

ആധുനികലോകത്ത്, ഏതൊരു ബിസിനസ്സ് സംരഭത്തിനും കറന്‍റ് അക്കൗണ്ട് കൂടിയേ തീരു. കറന്‍റ് അക്കൗണ്ട് മുഖേന പരിധിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുവാന്‍ ഉപഭോക്താവിന് സാധിക്കുന്നു. ചൊവ്വ കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്ക്, താഴെപറയുന്ന വിഭാഗങ്ങള്‍ക്ക് കറന്‍റ് അക്കൗണ്ട് സേവനങ്ങള്‍ നല്‍കിവരുന്നു.

ആര്‍ക്കൊക്കെ തുടങ്ങാം.

  • സ്ഥിരതാമസക്കാരായ വ്യക്തികള്‍, സ്ഥാപനങ്ങള്‍
  • സഹകരണ സ്ഥാപനങ്ങള്‍
  • ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍
  • ട്രസ്റ്റുകള്‍
  • അസോസിയേഷനുകള്‍
  • ക്ലബുകളും സൊസൈറ്റികളും
  • തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍

സവിശേഷതകള്‍

ഇടപാട്‌കാരന്റെ എക്കൌണ്ട്‌ നമ്പറും, പേരും, അഡ്രസ്സ്‌ സൂചിപ്പിക്കുന്ന പാസ്സ്‌ പുസ്‌തം ബേങ്കില്‍ നിന്നും നല്‍കുന്നതായിരിക്കും. ഇടപാട്‌ സംബന്ധിച്ച കാര്യങ്ങള്‍ പാസ്സ്‌ ബുക്കില്‍ ചേര്‍ത്ത്‌ നല്‍കുന്നതായിരിക്കും. ചെക്ക്‌ബുക്ക്‌ ഉപയോഗിക്കാവുന്നതും തുടര്‍ച്ചയായ ഇടപാടിന്‌ പ്രത്യേക നിയന്ത്രണം ഇല്ലാത്തതുമാണ്‌.

ആവശ്യമായ രേഖകള്‍

  • വ്യക്തികള്‍ക്ക്‌ എക്കൌണ്ട്‌ തുടങ്ങുന്നതിനും, എസ്സ്‌.ബി എക്കൌണ്ട്‌ തുടങ്ങുന്നതിനും ആവശ്യമായ അതേരേഖകള്‍ ഹാജരാക്കിയാല്‍ മതി.
  • എക്കൌണ്ട്‌ കൈകാര്യം ചെയ്യുന്ന ആളുടെ ഫോട്ടോ.
  • സ്ഥാപനങ്ങള്‍ക്ക്‌ ഉടമസ്ഥരോ പാര്‍ട്ടണര്‍മാരോ,ഡയറക്‌ടര്‍മാരോ ഒപ്പിട്ടു നല്‍കുന്ന അപേക്ഷ. പാര്‍ട്ടണര്‍ഷിപ്പ്‌ എഗ്രിമെന്റ്‌, സമാനമായ മറ്റ്‌ എഗ്രിമെന്റ്‌ രേഖകളോ ഹാജരാക്കണം.
  • എക്കൌണ്ട്‌ ആരംഭിക്കാനും ഇടപാട്‌ നടത്തുന്നതിനും അധികാരപ്പെടുത്തികൊണ്ടുള്ള തീരുമാനത്തിന്റെ പകര്‍പ്പ്‌.