10-08-1980 രജിസ്റ്റർ ചെയ്യുകയും 10 12 1980 ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്യ്ത കണ്ണൂർ ടൗൺ സർവീസ് സഹകരണ ബാങ്ക് ബസാറിൽ ഒരു ചെറിയ വാടക കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.ബാങ്കിൻറെ പ്രവർത്തനം കണ്ണൂർ കണ്ടോൺമെൻറ് പരിധികളിലും കണ്ണൂർ കോർപ്പറേഷനിലെ ഡിവിഷൻ നമ്പർ 40,പടന്ന 41 ,ചിറ്റിലപ്പള്ളി 42, നീർച്ചാൽ 43,അറക്കൽ 44, ചൊവ്വ 45,താണ 46, സൗത്ത് ബസാർ 47 ടെമ്പിൾ 48 തായത്തെരു 49 കസനകോട്ട 50, ആയിക്കര 51, കാനത്തൂർ കാവ് 53, പയ്യാമ്പലം എന്നീ ഡിവിഷനുകളിൽ വ്യാപിച്ചിരിക്കുന്നു.കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ലാസ്1 സൂപ്പർ ഗ്രേഡ് ബേങ്കാണിത് . .ബാങ്കിൻറെ ഓഡിറ്റ് ക്ലാസിഫിക്കേഷൻ A ആണ്.കണ്ണൂർ ടൗൺ സ്ക്വയറിൽ മുന്നിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലാണ് ഹെഡ് ഓഫീസും മെയിൻ ബ്രാഞ്ച് പ്രവർത്തിക്കുന്നത്.വളരെ ചെറിയ കാലത്തിനുള്ളിൽ തന്നെ ഈ പ്രദേശത്ത് ആകെയുള്ള മുഴുവൻ ജനങ്ങളുടെയും വിശ്വാസം നേടിയെടുക്കുന്നതിനും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്നതിനും ബാങ്ക് സാധിച്ചിട്ടുണ്ട്.
മെയിൻ ബ്രാഞ്ച് ,കുഴിക്കുന്ന് , തയ്യിൽ , സിറ്റി, തെക്കി ബസാർ ഈവെനിംഗ് , ബർണശ്ശേരി , തയ്യിൽ ഈവെനിംഗ് ,ക്യാമ്പ് ബസാർ ,കുഴിക്കുന്ന് ഈവെനിംഗ് എന്നിവിടങ്ങളിലായി ബാങ്ക് ബ്രാഞ്ച് 10 ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നു.ഇരുന്നൂറിലധികം പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ ബാങ്ക് മെയിൻ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിലും തയ്യിൽ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിലും സജ്ജീകരിച്ചിട്ടുണ്ട്.മെയിൻ ബ്രാഞ്ച് സിറ്റി ബ്രാഞ്ച് എന്നിവിടങ്ങളിൽ എടിഎം സൗകര്യം ലഭ്യമാണ്. ,എല്ലാ ബ്രാഞ്ചുകളിലും വെസ്റ്റേൺ യൂണിയൻ, RIA ,XPRESS ,TRANSFAST , എന്നീ മണി ട്രാൻസ്ഫർ സൗകര്യം ലഭ്യമാണ്ഇ.ന്ത്യയിൽ എവിടെ നിന്നും ബാങ്കിലേക്ക് നേരിട്ട് പണം അയക്കാവുന്ന RTGS / NEFT സൗകര്യം ബാങ്കിൻറെ എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്,ബാങ്കിൻറെ തയ്യിൽ,തയ്യിൽ ഈവനിംഗ്, കുഴിക്കുന്ന് എന്നീ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നത് ബാങ്കിൻറെ സ്വന്തം കെട്ടിടത്തിലാണ്ക.ണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു മുന്നിലായി ബാങ്കിൻറെ കീഴിൽ ഒരു നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നുണ്ട്. ബാങ്കിൻറെ മുഴുവൻ ബ്രാഞ്ചുകളയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഉള്ള സെൻട്രലൈസ്ഡ് കോർ ബാങ്കിങ് സംവിധാനം നിലവിലുണ്ട്,